Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holiday Camp

Malappuram

കു​ട്ടി​ക​ൾ​ക്കാ​യി "വേ​ന​ൽ മ​ഴ’ അ​വ​ധി​ക്കാ​ല ക്യാ​ന്പ്

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ബാ​ല​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "വേ​ന​ൽ മ​ഴ’ അ​വ​ധി​ക്കാ​ല ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ത​വ​നൂ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ ന​ട​ന്നക്യാ​ന്പ് ജി​ല്ലാ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ശേ​ഷി​യും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ അ​വ​രു​ടെ ഭാ​വി പ്ര​കാ​ശ പൂ​ർ​ണ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ളി​ലെ ഒ​റ്റ​പ്പെ​ട​ൽ ഒ​ഴി​വാ​ക്കി അ​വ​ർ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഗ​വ​ണ്‍​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​യു​വ​താ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, മൈ​ൽ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ സ​ർ​വ​തോ​മു​ഖ​മാ​യ വി​ക​സ​നം മു​ൻ​നി​ർ​ത്തി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്യാ​ന്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.നാ​ട​കക്ക​ള​രി, ഒ​റി​ഗാ​മി, പ​പ്പ​റ്റ് ഷോ, ​മാ​ജി​ക് ഷോ, ​കു​ട്ടി​ക​ളു​ടെ മാ​സി​ക നി​ർ​മാ​ണം എ​ന്നി​വ​യി​ലൂ​ടെ അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​നും ബ്രെ​യി​ൻ ജിം, ​യോ​ഗ, ലൈ​ഫ് സ്കി​ൽ​സ് പ​രി​ശീ​ല​നം, നീ​ന്ത​ൽ എ​ന്നി​വ​യി​ലൂ​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ക​രു​ത്ത് വ​ർ​ധി​പ്പി​ക്കാ​നും ക്യാ​ന്പ് ല​ക്ഷ്യ​മി​ടു​ന്നു.

കൂ​ടാ​തെ ശാ​സ്ത്ര കൗ​തു​കം, ഗ​ണി​തം മ​ധു​രം, ന​ക്ഷ​ത്ര​ബം​ഗ്ലാ​വ് സ​ന്ദ​ർ​ശ​നം, കാ​ർ​ഷി​ക പ​രി​ശീ​ല​നം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള 20ല​ധി​കം പ​രി​പാ​ടി​ക​ളി​ലൂ​ടെ പ്രാ​യോ​ഗി​ക​മാ​യ അ​റി​വു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കും.

ജീ​വി​ത​വി​ജ​യം നേ​ടി​യ മു​ൻ ചി​ൽ​ഡ്ര​ൻ​സ് ഹോം ​വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും പ​ഠ​ന​യാ​ത്ര​ക​ളും ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ സൃ​ഷ്ടി​പ​ര​മാ​യ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​മ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി​ത ആ​റ്റ​ശേ​രി, സി​ഡ​ബ്ല്യു​സി അം​ഗ​ങ്ങ​ളാ​യ പി. ​പ്ര​സ​ന്ന, സ​തീ​ഷ്, ഫ​നൂ​ജ, ചി​ൽ​ഡ്ര​ൻ​സ് ഹോം ​സു​പ്ര​ണ്ട് എ​ൻ. ടി ​സൈ​ന​ബ, യു​വ​ത ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​നാ​സ​ർ, പ്രൊ​ട്ട​ക്‌ഷ​ൻ ഓ​ഫീ​സ​ർ എ.​കെ. മു​ഹ​മ്മ​ദ് സാ​ലി​ഹ്, ശാ​ന്തി ഭ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​നാ​സ​ർതു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ​ഗ്ധ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up